വേലി കെട്ടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ് തൊഴിലാളി മരിച്ചു
text_fieldsമണ്ണഞ്ചേരി: കുളത്തിനോട് ചേർന്ന വേലി കെട്ടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണ് തൊഴിലാളി മരിച്ചു. ആര്യാട് പഞ്ചായത്ത് നാലാം വാർഡ് കോമളപുരം പുത്തൻപറമ്പിൽ എസ്.ബൈജു (55) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് മണ്ണഞ്ചേരി റോഡ് മുക്ക് മണ്ണുപറമ്പിലായിരുന്നു അപകടം. കുളത്തിനോട് ചേർന്ന വേലി കെട്ടുന്നതിനിടെ കുളത്തിലേക്ക് വീഴുകയായിരുന്നു. മണ്ണുമാന്തി ഉപയോഗിച്ച് ആഴം കൂട്ടിയ കുളമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തിയിട്ടും കിട്ടാതെ വന്നതോടെ അഗ്നിരക്ഷാസേനയുടെ സഹായം തേടി. അഗ്നിരക്ഷാസേനയുടെ സ്കൂബ വിദഗ്ധരെത്തിയാണ് മൃതദേഹം കണ്ടെത്തിയത്. അസി. സ്റ്റേഷൻ ഓഫിസർ ആർ.ജയസിംഹൻ, ജി. അനിൽകുമാർ, കെ.പ്രശാന്ത് , എസ്. സുജിത്ത് , ആൻറണി ജോസഫ് , വി.വിനീഷ്, വിപിൻ രാജ് , ടി.ടി. സന്തോഷ് എന്നിവരാണ് രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തത്. ബിജിമോൾ ആണ് ബിജുവി െൻറ ഭാര്യ. മക്കൾ: ബിന്ദുജ, ബിനുഷ, ബിനുജ.

