Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടിൽ തനിച്ചു താമസിച്ചിരുന്ന വീട്ടമ്മ അടുക്കളയിൽ തീ പൊള്ളലേറ്റ് മരിച്ചു.
text_fieldsbookmark_border
മണ്ണഞ്ചേരി: വീട്ടിൽ തനിച്ചു താമസിച്ചിരുന്ന കേൾവിക്കും സംസാരത്തിനും ബുദ്ധിമുട്ടുള്ള വീട്ടമ്മ അടുക്കളയിൽ തീ പൊള്ളലേറ്റ് മരിച്ചു.മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് പിണ്ടാളംകുളങ്ങര രമണി(60)യാണ് മരിച്ചത്.വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ വസ്ത്രത്തിലേക്ക് തീ പടർന്നതാണെന്നാണ് കരുതുന്നത്. അയൽവാസിയായ സ്ത്രീ ഇവരെ വിളിക്കുവാൻ വീട്ടിലെത്തിയപ്പോഴാണ് അടുക്കളയിൽ തീപൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
നടക്കുവാൻ ബുദ്ധിമുട്ടു കൂടിയുള്ളതിനാൽ പൊള്ളലേറ്റപ്പോൾ പെട്ടെന്ന് മാറുവാനോ നിലവിളിക്കാനോ കഴിയാതെ വന്നതാകുമെന്ന് അയൽക്കാർ പറയുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച സംസ്കാരം നടക്കും.അവിവാഹിതയാണ്.
Next Story

