Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്ത് വയസ്സുകാരൻ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ

text_fields
bookmark_border
akshay
cancel
camera_altഅക്ഷയ്​

കായംകുളം: പത്ത് വയസ്സുകാരനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. എരുവ കിഴക്ക് കാവിൽ വീട്ടിൽ വേണുവിൻെറ ഏക മകൻ അക്ഷയാണ് (അപ്പു) മരിച്ചത്.

കായംകുളം എയ്ഞ്ചൽ ആർക്ക് സ്​കൂളിലെ അഞ്ചാം ക്ലാസ്​ വിദ്യാർത്ഥിയായിരുന്നു. മാതാവ് ഉദയകുമാരി കായംകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്.

വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് മകനെ തൂങ്ങി മരിച്ചനിലയിൽ കാണുന്നത്. അക്ഷയ് മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

പിതാവ് വിദേശത്താണ്. കായംകുളം പൊലീസ് കേസെടുത്തു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ten-year-old hanged and found dead
Next Story