കോവിഡ് ബാധിച്ച് ക്ഷേത്രം മേൽശാന്തിയും അമ്മയും മരിച്ചു
text_fieldsസൂര്യനാരായണൻ നമ്പൂതിരി, മാതാവ് ശ്രീദേവി അന്തർജനം
ഹരിപ്പാട്: കോവിഡ് ബാധിച്ച് ക്ഷേത്രം മേൽശാന്തിയും അമ്മയും മരിച്ചു. ഹരിപ്പാട് അരനാഴിക ക്ഷേത്രത്തിലെ മേൽശാന്തി ഹരിപ്പാട് വെട്ടുവേനി നെടുവേലിൽ ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയുടെ മകൻ സൂര്യനാരായണൻ നമ്പൂതിരി (31), മാതാവ് ശ്രീദേവി അന്തർജനം( ഗീത- 59) എന്നിവരാണ് മരിച്ചത്.
ഇരുവരും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൂര്യനാരായണൻ ചൊവ്വാഴ്ച രാത്രി 11നും ശ്രീദേവി അന്തർജ്ജനം ബുധനാഴ്ച രാവിലെ 7.30 നുമാണ് മരിച്ചത്. ആഗസ്റ്റ് 28ന് കോവിഡ് പോസിറ്റീവ് ആയ ഇരുവരെയും 30നാണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദുർഗയാണ് ശ്രീദേവിയുടെ മറ്റൊരു മകൾ. മരുമകൻ: ഹരികൃഷ്ണൻ. സൂര്യനാരായണന്റെ ഭാര്യ: അദിതി. മകൻ: കൽക്കി സൂര്യ (മൂന്നുമാസം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

