Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

text_fields
bookmark_border
കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു
cancel
camera_altവർഗീസ്​ കോശി

ഹരിപ്പാട്: കെട്ടിടത്തിൻ്റെ മുകളിൽ നിന്ന്​ വീണ് പ്ലംബിങ്​ തൊഴിലാളി മരിച്ചു. പള്ളിപ്പാട് വഴുതാനം വെളുത്തേടത്ത് (തുണ്ടയ്യത്ത്) വർഗീസ് കോശി (ലാജി-43)യാണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചക്ക് പന്ത്രണ്ടരയോടെ കെ.എസ്ആർ.ടി.സി ബസ്സ്റ്റേഷനടുത്ത്​ ദേശീയ പാതയോരത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ മൂന്നാമത്തെ നിലയിൽ നിന്നാണ് വീണു മരിച്ചത്.

പൊളിച്ചുപണിയുന്ന കെട്ടിടത്തിൽ പ്ലംബിങ്​ ജോലികൾ ചെയ്യുന്നതിനിടയിൽ അബദ്ധത്തിൽ തെന്നി താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഗവ. ആശുപത്രി മോർച്ചറിയിലാണ്​. സംസ്ക്കാരം പിന്നീട്. ഭാര്യ: മറിയാമ്മ വർഗീസ്. മക്കൾ: കെസിയ (10), ക്രിസ്റ്റീന(6).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - plumbing worker fell from the roof of a building and died
Next Story