നെഹ്റുട്രോഫി വള്ളംകളി: പ്രചാരണം വിപുലമാക്കും
text_fieldsആലപ്പുഴ: ആഗസ്റ്റ് 22ന് പുന്നമടക്കായലിൽ അരങ്ങേറുന്ന 72ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ പബ്ലിസിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. കലക്ടേറ്റിൽ ചേർന്ന പബ്ലിസിറ്റി കമ്മിറ്റി യോഗത്തിലാണ് വൈവിധ്യമാർന്ന പരിപാടികൾക്ക് രൂപം നൽകിയത്.
ഔദ്യോഗിക ഭാഗ്യചിഹ്ന മത്സരത്തിന് അപേക്ഷ ക്ഷണിക്കും. ഭാഗ്യചിഹ്നത്തിന് പേരിടൽ, നിറച്ചാർത്ത്, കമന്ററി, ഫേസ് പെയിന്റിങ് തുടങ്ങിയ മത്സരങ്ങളും നടത്തും.
ആലപ്പുഴ പ്രസ് ക്ലബും മോഹനൻ പരമേശ്വരൻ ഫൗണ്ടേഷനുമായി സഹകരിച്ച് വള്ളംകളിയുടെ ചരിത്രവും ആവേശവും വിളിച്ചോതുന്ന ഫോട്ടോ പ്രദർശനവും ഒരുക്കും.
പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ ജില്ലഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ സി. പ്രദീപ്, എ.എൻ പുരം ശിവകുമാർ, കൗൺസിലർമാരായ എ.എം. നൗഫൽ, ബെന്നി ജോസഫ്, ടി.ആർ. ആസാദ്, രമേശൻ ചെമ്മാപറമ്പിൽ, എസ്.എ. അബ്ദുൽസലാം ലബ്ബ, കെ. നാസർ, സുബാഷ് ബാബു, പി.കെ. ബൈജു, നസീർ പുന്നക്കൽ, ഹരികുമാർ വാലേത്ത്, അസിസ്റ്റന്റ് എഡിറ്റർ ടി.എ. യാസിർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ പി.എസ്. സജിമോൻ തുടങ്ങിയവർ പങ്കെടുത്തു.
ഭാഗ്യചിഹ്നം; എൻട്രികൾ ക്ഷണിച്ചു
ആലപ്പുഴ: പുന്നമടക്കായലിൽ ആഗസ്റ്റ് 22ന് നടക്കുന്ന 72ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ജൂലൈ എട്ടിന് വൈകിട്ട് അഞ്ച് വരെ എന്ട്രികള് നൽകാം.
എ-4 സൈസ് ഡ്രോയിങ് പേപ്പറിൽ മൾട്ടി കളറിലാണ് ഭാഗ്യചിഹ്നം തയാറാക്കേണ്ടത്. എൻട്രികൾ അയക്കുന്ന കവറിൽ ‘72-ാമത് നെഹ്റു ട്രോഫി ജലമേള-ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തണം.
ഒരാൾക്ക് ഒരു എൻട്രിയേ നൽകാനാകൂ. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിക്ക് 10,001 രൂപ സമ്മാനമായി നൽകും. വിലാസം: കൺവീനർ, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇൻഫർമേഷൻ ഓഫിസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001. ഫോൺ: 0477-2251349.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

