മധ്യവയസ്കൻ കിടപ്പുമുറിയിൽ മരിച്ച നിലയിൽ; സാനിറ്റൈസർ അകത്തു ചെന്നതായി സംശയം
text_fieldsചെങ്ങന്നൂർ: മധ്യവയസ്കനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുളക്കുഴ പിരളശേരി തോണ്ടിയത്ത് മലയിൽ വീട്ടിൽ റോയി (54 ) യെയാണ് വീടിന്‍റെ താഴത്ത നിലയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഭാര്യയും മക്കളുമായി അകന്നു കഴിയുന്ന ഇയാൾ മാതാവ് മറിയാമ്മയോടൊപ്പമായിരുന്നു താമസം.
കുറേക്കാലം ഗൾഫിൽ ഇലക്ട്രീഷ്യനായിരുന്ന ഇയാൾ അഞ്ചു കൊല്ലം മുമ്പാണ് നാട്ടിലെത്തിയത്. തുടർന്ന് മലപ്പുറത്തു ജോലി ചെയ്തുതുവരികയായിരുന്നു. നാലു ദിവസംമുമ്പാണ് വീട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെ പതിവു സമയം കഴിഞ്ഞും ഉണരാതെ വന്നതോടെ മാതാവ് വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരിച്ച വിവരമറിയുന്നത്.
ചെങ്ങന്നൂർ പൊലിസ് മേൽ നടപടി സ്വീകരിച്ച മൃതദേഹം ചെങ്ങന്നൂരിലെ സ്വകാര്യ മോർച്ചറിയിലേക്ക് മാറ്റി. റോയി അമിത അളവിൽ സാനിറ്റൈസർ കുടിച്ചിരുന്നതായി പൊലിസ് സംശയിക്കുന്നു. എന്നാൽ പോസ്റ്റുേമോർട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു.