Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടാങ്കർ ലോറിയിടിച്ച്​ ലോട്ടറി വിൽപനക്കാരൻ മരിച്ചു

text_fields
bookmark_border
ടാങ്കർ ലോറിയിടിച്ച്​ ലോട്ടറി വിൽപനക്കാരൻ മരിച്ചു
cancel

അരൂർ: ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച്​ നിയന്ത്രണം വിട്ട ടാങ്കർ ലോറിയിടിച്ച്​ സൈക്കിൾ യാത്രക്കാരനായ ലോട്ടറി വിൽപനക്കാരൻ മരിച്ചു. അരൂർ പഞ്ചായത്ത് കൈയ്യത്തറ ശശീന്ദ്രൻ (70) ആണ്​ മരിച്ചത്​.

ദേശീയപാതയിൽ ചന്തിരൂർ ഹയർ സെക്കൻഡറി സ്കൂളിനു തെക്ക്​ വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്ന്​ ആലപ്പുഴ കെ.എം.എം.എല്ലിലേക്ക്​ ഹൈഡ്രോ ക്ലോറിക് ആസിഡുമായി പോകുന്ന ടാങ്കർ ലോറി, മുന്നിലൂടെ വെട്ടിച്ച് കടന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയെതുടർന്ന്​ നിയന്ത്രണം വിട്ട ടാങ്കർ അതുവഴി വന്ന ബൈക്ക്​, സൈക്കിൾ യാത്രികരെ ഇടിച്ചു വീഴ്​ത്തി.

സൈക്കിൾ യാത്രികനായ ശശീന്ദ്രനും ബൈക്ക് യാത്രികനായ പാണാവള്ളി മറ്റത്തിൽ വീട്ടിൽ വിനീഷു​ം (32) ലോറിയുടെ അടിയിൽ കുടുങ്ങിപ്പോയി. കാലിനും കൈക്കും പരിക്കേറ്റ വിനീഷ്​ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ സൈക്കിൾ യാത്രക്കാരനായ ശശീന്ദ്രനെ നാട്ടുകാരും പൊലീസും ചേർന്ന് ഏറെ പണിപെട്ടാണ് പുറത്തെടുത്ത്. തുടർന്ന് മരട് ലേക് ഷോർ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സമീപത്ത് പാർക്ക് ചെയ്തിരുന്ന അരൂർ കായിപ്പുറത്ത് അഭിലാഷിന്‍റെ ബൈക്ക് തകർന്നു. ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറിയിലുണ്ടായിരുന്ന മണൽ നടുറോഡിൽ വീണതും ഗതാഗത തടസങ്ങൾക്ക് ഇടയാക്കി. അരൂർ പൊലീസും ഫയർ ഫോഴ്സും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lottery salesman dies in accident
Next Story