Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോസ്റ്റിൽനിന്ന് വീണ്​ പരിക്കേറ്റ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു

text_fields
bookmark_border
പോസ്റ്റിൽനിന്ന് വീണ്​ പരിക്കേറ്റ കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു
cancel

അരൂർ: വൈദ്യുതി തൂണിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. മുരിക്കുംതറ ജയകുമാർ (52) ആണ്​ മരിച്ചത്​.

2019 ഡിസംബർ 10നായിരുന്നു അപകടം. ചന്തിരൂരിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായപ്പോൾ സർവിസ് വയർ വിച്ഛേദിക്കാൻ പോസ്റ്റിൽ കയറിയതായിരുന്നു. ഈ സമയത്ത് ഷോക്കേറ്റ് താഴെ വീഴുകയും തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്​തു.

അബോധവസ്ഥയിലായിരുന്ന ഇയാളെ ഡോ. സീനയാണ് കൃത്രിമശ്വാസം നൽകി ജീവൻ നിലനിർത്തിയത്. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം വീട്ടിൽ പരിചരണത്തിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഭാര്യ: ഷീബ. മക്കൾ: പ്രണവ്, പ്രജീഷ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KSEB employee dies after falling from post
Next Story