Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കായംകുളം സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
കായംകുളം സ്വദേശി റിയാദിൽ നിര്യാതനായി
cancel
camera_alt

ഷാജി

റിയാദ്​: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. കായംകുളം മുഹിയുദ്ദീൻ പള്ളിക്ക് കിഴക്ക് തോപ്പിൽ വീട്ടിൽ ഷാജിയാണ്​ (52) ചൊവ്വാഴ്​ച വൈകീട്ട്​ റിയാദ്​ ശുമൈസി ആശുപത്രിയിൽ മരിച്ചത്​. മൃതദേഹം ഇവിടെ മോർച്ചറിയിലേക്ക് മാറ്റി.

24 വർഷമായി ബത്​ഹ കേരള മാർക്കറ്റിൽ പാരഗൺ റസ്​റ്റോറൻറിനോട്​ ചേർന്നുള്ള ബ്ലാങ്കറ്റ്​ കടയിൽ സെയിൽസ്​മാനാണ്​. ഒരു വർഷം മുമ്പാണ്​ നാട്ടിൽ പോയി വന്നത്​​. വൈകീ​േട്ടാടെ ശാരീരിക അസ്വസ്​ഥത ഉണ്ടാവുകയും ഉടൻ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ആശുപത്രിയിൽ എത്തിയ ശേഷമാണ്​ മരണം സംഭവിച്ചത്​.

ഭാര്യ: സുൽഫത്ത്. മക്കൾ: ഷാലിമ, ഷാഹിൽ, ഷാജഹാൻ. നാട്ടിൽ നിന്ന്​ കുടുംബത്തി​െൻറ പവർ ഓഫ് ആറ്റോർണി ലഭിച്ചാൽ റിയാദിൽ തന്നെ ഖബറടക്ക​ുമെന്ന്​ സാമൂഹിക പ്രവർത്തകൻ മുജീബ് ജനത അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kayamkulam native dies at riyadh
Next Story