Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭിന്നശേഷിക്കാരനായ ഗൃഹനാഥൻ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
ഭിന്നശേഷിക്കാരനായ ഗൃഹനാഥൻ വാഹനാപകടത്തിൽ മരിച്ചു
cancel
camera_alt

കുഞ്ഞുമോൻ

അരൂർ: വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ഭിന്നശേഷി ക്കാരനായ ഗൃഹനാഥൻ മരിച്ചു. എഴുപുന്ന പഞ്ചായത്ത് 12ാം വാർഡിൽ എരമല്ലൂർ ആലത്തറ കളം കുഞ്ഞുമോൻ (61) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്ക് എരമല്ലൂർ കോങ്കേരി പാലത്തിനു സമീപമായിരുന്നു അപകടം.

ഭിന്നശേഷിക്കാരനായ ഇയാൾ മുച്ചക്ര സ്​കൂട്ടറിൽ വരുന്ന വഴിയാണ്​ കാർ ഇടിച്ച് പരിക്കേറ്റത്​. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം എറണാകുളം ജനറൽ ആശുപത്രിയിലും പിന്നീട് കൂടുതൽ ചികിത്സക്കായി എറണാകുളം ലൂർദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവിടെ ​െവച്ചാണ് മരണം.

കുറച്ചു നാളുകൾക്ക് മുമ്പ്​ പ്രമേഹം കൂടിയതിനെ തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റിയിരുന്നു. ഇതേത്തുടർന്ന്​ കൃത്രിമ കാലിലാണ് നടന്നിരുന്നത്. ലോട്ടറി വിൽപനയായിരുന്നു ജോലി. ഭാര്യ മറിയക്കുട്ടി. മക്കൾ: ടിന്‍റു കുഞ്ഞുമോൻ, ജോബി. മരുമക്കൾ: നിക്സൺ, പ്രമോദ് ജി. ദാസ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - disabled person, died in a car accident
Next Story