Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദമ്പതികൾ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത

text_fields
bookmark_border
ദമ്പതികൾ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത
cancel

മാരാരിക്കുളം: ദമ്പതികൾ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14ാം വാർഡ് പാതിരപ്പള്ളി പാട്ടുകുളം കോളനിയിൽ വടക്കത്ത് വീട്ടിൽ പരേതനായ പപ്പന്‍റെ മകൻ രജുകുമാർ (46), ഭാര്യ അജിത(42) എന്നിവരെയാണ് തിങ്കളാഴ്ച വൈകുന്നേരം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പാതിരപ്പള്ളിയിലെ വർക്ക്ഷോപ്പിലെ ജീവനക്കാരനായ രജുകുമാർ രാവിലെ പത്തിന് സൈക്കിളിൽ പോകുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു. എന്നാൽ വൈകുന്നേരം സമീപ വീട്ടിലെ മാതാവിന്‍റെ രൂപം വണങ്ങുവാൻ സാധാരണ എത്താറുള്ള അജിതയെ കാണാത്തതിനാൽ അയൽവീട്ടുകാർ അന്വേഷിച്ച് ചെന്നെങ്കിലും വാതിൽ അടഞ്ഞ നിലയിലും ജനലിലൂടെ നോക്കിയപ്പോൾ രജുകുമാർ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.

തുടർന്ന് വാതിൽ പൊളിച്ച് അകത്തു കടന്നെങ്കിലും അടുത്ത മുറിയിൽ അജിതയെയും ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടു. മണ്ണഞ്ചേരി പൊലീസെത്തി ഇരുവരുടെയും മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം ഇന്ന് പോസ്റ്റ്മോർട്ടം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ദമ്പതികൾക്ക്​ കടബാധ്യതയുണ്ടായിരുന്നുവെന്ന്​ പറയപ്പെടുന്നു. മരണകാരണം എന്താണെന്ന്​ വ്യക്​തമായിട്ടില്ല. മരണത്തിന്​ പിന്നിലെ ദുരൂഹത അന്വേഷണത്തിലൂടെ മാത്രമേ നീക്കാനാകൂ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - couple found dead in house
Next Story