മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ച വയോധിക ദമ്പതികളുടെ സംസ്കാരവും ഒന്നിച്ച്
text_fieldsചെങ്ങന്നൂർ: ദാമ്പത്യ ജീവിതത്തിലെന്ന പോലെ മരണത്തിലും ഇണപിരിയാത്ത കൂട്ടായി ദമ്പതികൾ. ഭാര്യക്കു പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണമടഞ്ഞ ഭർത്താവിന്‍റെയും സംസ്കാരം ഒരു ദിവസം ഒരേ സമയം ഒരു പള്ളിയിൽ നടത്തി.
മാന്നാർ ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ വലിയ കുളങ്ങര കൊപ്പാറേത്ത് കളിക്കൽ വീട്ടിൽ കെ.ജി. ജോൺ (95), ഭാര്യ അന്നമ്മ (84) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ അന്നമ്മയും രാത്രി 10 മണിയോടെ കെ.ജി. ജോണും മരിച്ചു.
സംസ്കാരം കുട്ടമ്പേരൂർ സിയോൻ പുരം സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ കുടുംബ കല്ലറയിൽ ശനിയാഴ്ച വൈകീട്ട് നടത്തി. അന്നമ്മ ഹരിപ്പാട് ചേപ്പാട് വേലന്‍റെത്ത് പടിപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മേരി ജോർജ്ജ്, സൂസൻ ടൈറ്റസ്, സോണി ജി. ജോൺ, ആലീസ് സജി. മരുമക്കൾ: ജോർജ്ജ് അലക്സാണ്ടർ, ടൈറ്റസ് അലക്സാണ്ടർ, റീനാ കെ. സോണി, സജി സാമുവൽ.

