Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയു​വാ​വി​നെ...

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കാ​റും പ​ണ​വും ക​വ​ർ​ന്ന കേ​സ്: മൂ​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കാ​റും പ​ണ​വും ക​വ​ർ​ന്ന കേ​സ്: മൂ​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് കാ​റും പ​ണ​വും അ​പ​ഹ​രി​ച്ച കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ൾ പി​ടി​യി​ലാ​യി.ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​ശാ​രി​പ്പ​റ​മ്പ് വീ​ട്ടി​ൽ കു​രു​ട് എ​ന്ന് വി​ളി​ക്കു​ന്ന സ​തീ​ഷ് (34), ഞാ​റ​ക്ക​ൽ കൊ​ല്ലം​വേ​ലി​ക്ക​ക​ത്ത് ലിം​ബു​ട്ട​ൻ എ​ന്ന് വി​ളി​ക്കു​ന്ന ജോ​സ​ഫ് ലി​ബി​ൻ ഡി​ക്രൂ​സ് (30) , എ​റ​ണാ​കു​ളം ഉ​ദ​യം​പേ​രൂ​ർ പാ​ല​ത്തി​ങ്ക​ൽ വീ​ട്ടി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ (28) എ​ന്നി​വ​രെ​യാ​ണ് അ​ർ​ത്തു​ങ്ക​ൽ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഫെ​ബ്രു​വ​രി 20 നാ​യി​രു​ന്നു സം​ഭ​വം.

വാ​ഹ​നം വാ​ട​ക​ക്ക് ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ക്കു​ക​യും പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും കാ​റ് അ​പ​ഹ​രി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്.10 പേ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഏ​ഴു പേ​ർ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി. പി​ടി​യി​ലാ​യ​വ​ർ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

എ​സ്.​ഐ ഡി. ​സ​ഞ്ജീ​വ് കു​മാ​ർ, എ​സ്. ഐ ​കെ.​ആ​ർ. ബൈ​ജു, സീ​നി​യ​ർ സി.​പി.​ഒ മാ​രാ​യ ജി​തി​ൻ, ന​ന്ദു​ലാ​ൽ, യ​ദു പ്രി​യ, ഡി​വൈ എ​സ്.​പി സ്ക്വാ​ഡി​ലെ സീ​നി​യ​ർ സി.​പി.​ഒ ഗി​രീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha NewsMalayalam Newsstealingcase
News Summary - Case of kidnapping a young man and stealing his car and money: Three accused arrested
Next Story