Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മറ്റൊരു ബൈക്കിൽ വന്ന സുഹൃത്തിനെ കാണാനില്ല, തിരഞ്ഞ്​ പോയപ്പോൾ കണ്ടത്​ ദാരുണരംഗം; ടാങ്കറിടിച്ച്​ റോഡിൽ ചോരവാർന്ന്​ കിടന്ന യുവാവ്​ മരിച്ചു

text_fields
bookmark_border
മറ്റൊരു ബൈക്കിൽ വന്ന സുഹൃത്തിനെ കാണാനില്ല, തിരഞ്ഞ്​ പോയപ്പോൾ കണ്ടത്​ ദാരുണരംഗം; ടാങ്കറിടിച്ച്​ റോഡിൽ ചോരവാർന്ന്​ കിടന്ന യുവാവ്​ മരിച്ചു
cancel

മാരാരിക്കുളം: മറ്റൊരു ബൈക്കിൽ പിന്നാലെ വന്ന സഹപ്രവർത്തകനെ കാണാത്തതിനെ തുടർന്ന്​ തിരഞ്ഞുപോയ കലവൂർ കെ.എസ്.ഡി.പി ജീവനക്കാരൻ കണ്ടത്​ ദാരുണദൃശ്യം. ടാങ്കർ ലോറിയിടിച്ച്​ പരിക്കേറ്റ്​ ചോരവാർന്ന്​ റോഡിൽ കിടക്കുന്ന നിലയിലായിരുന്നു സുഹൃത്ത്​. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചേർത്തല മണവേലി പാലം പറമ്പിൽ (വിഷ്ണുഭവനം) പി.ജെ. സത്യന്‍റെ മകൻ വിഷ്ണു (24) ആണ് മരിച്ചത്. കലവൂർ കെ.എസ്.ഡി.പിയിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. വെള്ളിയാഴ്ച രാവിലെ ആറിന് തിരുവിഴ കവലയിൽ ആയിരുന്നു അപകടം. ജോലി സ്ഥലത്തേക്ക് പോകുമ്പോൾ വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെവന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു ഏറെ നേരം റോഡിൽ കിടന്നു.

മറ്റൊരു ബൈക്കിൽ മുന്നേ പോയ സഹപ്രവർത്തകൻ വിഷ്ണുവിനെ കാണാതായതിനെത്തുടർന്ന് തിരികെ വന്നപ്പോഴാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. രാധികയാണ്​ വിഷ്ണുവിന്‍റെ മാതാവ്​. സഹോദരി: വൈഷ്ണവി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - biker died in accident
Next Story