Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയു​വ​തി​യു​ടെ മാ​ല...

യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം; പ്ര​തി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം; പ്ര​തി​ക​ൾ പി​ടി​യി​ൽ
cancel
camera_alt

അ​പ്പു, തൗ​ഫീ​ഖ്

കാ​യം​കു​ളം: ബൈ​ക്കി​ലെ​ത്തി യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ പി​ടി​യി​ൽ. കൊ​ല്ലം ഇ​ര​വി​പു​രം വാ​ള​ത്തും​ഗ​ൽ പെ​രു​മാ​ൻ​തൊ​ടി അ​ൽ​ത്താ​ഫ് മ​ൻ​സി​ലി​ൽ അ​പ്പു (അ​ൽ​ത്താ​ഫ്-27), ഇ​ര​വി​പു​രം വ​ട​ക്കേ​വി​ള മ​ണ​ക്കാ​ട് ന്യൂ ​ന​ഗ​റി​ൽ തൊ​ടി​യി​ൽ വീ​ട്ടി​ൽ തൗ​ഫീ​ഖ് (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കൃ​ഷ്ണ​പു​രം കാ​പ്പി​ൽ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ നി​ന്ന് ഒ​രു പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി.ക​ഴി​ഞ്ഞ അ​ഞ്ചി​ന് രാ​വി​ലെ ക​രീ​ല​ക്കു​ള​ങ്ങ​ര സ്‌​പി​ന്നി​ങ് മി​ല്ലി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് സ്കൂ​ട്ട​റി​ൽ തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​കു​​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന സം​ഘം സെ​ന്റ് മേ​രീ​സ് സ്കൂ​ളി​ന് മു​ൻ​വ​ശം യു​വ​തി​യെ ത​ട​ഞ്ഞു​നി​ർ​ത്തി ബ​ല​മാ​യി ക​ഴു​ത്തി​ലെ മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​വ​ലി​ക്കി​ടെ മാ​ല വ​സ്ത്ര​ത്തി​നു​ള്ളി​ലേ​ക്ക് വീ​ഴു​ക​യും അ​ടി കൊ​ണ്ട യു​വ​തി സ്കൂ​ട്ട​ർ മ​റി​ഞ്ഞ് താ​ഴെ വീ​ഴു​ന്ന​ത് ക​ണ്ട് ആ​ൾ​ക്കാ​ർ ഓ​ടി വ​ന്ന​തോ​ടെ പ്ര​തി​ക​ൾ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​യം​കു​ളം മു​ത​ൽ കൊ​ല്ലം വ​രെ​യു​ള്ള 250 ഓ​ളം സി.​സി.​ടി.​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് ഹെ​ൽ​മെ​റ്റ് ധാ​രി​ക​ളാ​യി​രു​ന്ന പ്ര​തി​ക​ളെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്.

കാ​യം​കു​ള​ത്ത് മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന് മു​മ്പ് പ്ര​തി​ക​ൾ അ​മ്പ​ല​പ്പു​ഴ​യി​ൽ നി​ന്ന് ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന ആ​ളി​ന്റെ മൊ​ബൈ​ൽ ഫോ​ൺ പി​ടി​ച്ചു​പ​റി​ച്ചി​രു​ന്നു. മൊ​ബൈ​ൽ ഫോ​ൺ പ്ര​തി​ക​ളി​ൽ നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഒ​ന്നാം പ്ര​തി അ​ൽ​ത്താ​ഫ് ഇ​ര​വി​പു​രം, കൊ​ല്ലം വെ​സ്റ്റ്, കൊ​ട്ടി​യം, വ​ർ​ക്ക​ല തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണം, അ​ടി​പി​ടി കേ​സു​ക​ളി​ൽ പ്ര​തി​യും കാ​പാ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി നേ​രി​ട്ട​യാ​ളു​മാ​ണ്. ര​ണ്ടാം പ്ര​തി തൗ​ഫീ​ഖ് കി​ളി​കൊ​ല്ലൂ​ർ, പോ​ത്ത​ൻ​കോ​ട്, ക​രീ​ല​ക്കു​ള​ങ്ങ​ര, ച​വ​റ, ക​ഴ​ക്കൂ​ട്ടം, കൊ​ല്ലം വെ​സ്റ്റ്, ക​രു​നാ​ഗ​പ്പ​ള​ളി തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണം, മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​നം മു​ത​ലാ​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

ആ​ല​പ്പു​ഴ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി പ​ങ്ക​ജാ​ക്ഷ​ൻ, കാ​യം​കു​ളം ഡി​വൈ.​എ​സ്.​പി ബി​നു​കു​മാ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കാ​യം​കു​ളം സി.​ഐ അ​രു​ൺ ഷാ, ​എ​സ്.​ഐ പ്രേം​ജി​ത്ത് കു​മാ​ർ, പൊ​ലീ​സു​കാ​രാ​യ അ​ഖി​ൽ മു​ര​ളി, നി​ഷാ​ദ്, അ​രു​ൺ, അ​തു​ല്യ മോ​ൾ, ആ​ല​പ്പു​ഴ നാ​ർ​ക്കോ​ട്ടി​ക് സെ​ല്ലി​ലെ പൊ​ലീ​സു​കാ​രാ​യ ഇ​യാ​സ്, മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedMalayalam NewsLatest News
News Summary - Attempt to break girl's garland; accused arrested
Next Story