Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2022 5:58 AM GMT Updated On
date_range 2022-04-01T15:20:41+05:30അവിവാഹിതയായ വയോധികയെ മുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsചെങ്ങന്നൂർ: അവിവാഹിതയായ വയോധികയെ വീട്ടു മുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലാ പെണ്ണുക്കര തോട്ടമുക്കിന് സമീപമുള്ള മലയിൽ വീട്ടിൽ അന്നമ്മ ചാണ്ടി (70)യാണ് മരണപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ ഇവരെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ വീണ നിലയിൽ വയോധികയെ കണ്ടെത്തിയത്. ഉടനെ നാട്ടുകാർ അഗ്നി രക്ഷാ സേന വിഭാഗത്തെ വിവരമറിയിക്കുകയും അവർ മൃതദേഹം പുറത്തെടുക്കുകയും ചെയ്തു.
സംഭവത്തിൽ ചെങ്ങന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
Next Story