Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിതവേഗതയിലെത്തിയ ബൈക്കിടിച്ച്​ വീട്ടമ്മ മരിച്ചു

text_fields
bookmark_border
അമിതവേഗതയിലെത്തിയ ബൈക്കിടിച്ച്​ വീട്ടമ്മ മരിച്ചു
cancel

ആലപ്പുഴ: ക്രിസ്മസ് ദിനത്തിൽ വീടിനു മുന്നിലെ പൊതുടാപ്പിൽ നിന്ന് വെള്ളമെടുത്തു കൊണ്ടിരിക്കെ അമിത വേഗതയിൽ എത്തിയ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. ആലപ്പുഴ വാടയ്ക്കൽ വാർഡിൽ തോട്ടുങ്കൽ വീട്ടിൽ മഹേശ്വരന്‍റെ ഭാര്യ മിനിയാണ് (49) മരിച്ചത്. വെള്ളിയാഴ്ച രാത്രി 8.30 നാണ് അപകടം.

വെള്ളമെടുക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് മിനിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്കിൽ കുടുങ്ങി പത്തു മീറ്ററോളം മുന്നോട്ടു വലിച്ചുകൊണ്ട് പോയി. മിനി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം കോവിഡ് പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മക്കൾ: ചിന്നു ,ചിഞ്ചു, മരുമക്കൾ: സനൽ, രതീഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Alappuzha Accident death
Next Story