Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightAlappuzhachevron_rightവീട്ടമ്മ വീടിനുള്ളിൽ...

വീട്ടമ്മ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ്​ മരിച്ച നിലയിൽ

text_fields
bookmark_border
sunitha death
cancel

ഹരിപ്പാട്: വീട്ടമ്മയെ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ്​ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ കോട്ടമുറി ഉണ്ണിയുടെ പറമ്പിൽ മോഹനന്‍റെ ഭാര്യ സുനിതയാണ് (52) പൊള്ളലേറ്റ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ്​ സംഭവം.

പശുവിന് പുല്ല്​ അരിയാൻ പോയ ഭർത്താവ്​ തിരികെ വന്നപ്പോൾ വീടിനുള്ളിൽ നിന്നു പുക ഉയരു​ന്നത്​ കണ്ട്​ വാതിൽ തകർത്ത്​ അകത്തെത്തിയപ്പോഴാണ്​ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. നേരിയ മാനസികാസ്വസ്ഥ്യമുള്ള ആളായിരുന്നു സുനിത.

വിരലടയാള വിദഗ്​ധർ എത്തി തെളിവ്​ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജിലേക് മാറ്റി.

Show Full Article
TAGS:Harippad fire death 
Next Story