Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈക്കിൽ അജ്ഞാത...

ബൈക്കിൽ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
Accident Death
cancel

ഹരിപ്പാട്: ബൈക്കിൽ അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ചു. കാർത്തികപ്പള്ളി മഹാദേവികാട് അരുൺ ഭവനത്തിൽ കുഞ്ഞുമോൻ-വസന്ത ദമ്പതികളുടെ മകൻ അരുൺകുമാറാണ് (30) മരിച്ചത്.

എറണാകുളത്ത് മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന അരുൺകുമാർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ദേശീയപാതയിൽ തോട്ടപ്പള്ളി മാത്തേരി ജങ്ഷനു സമീപം വെള്ളിയാഴ്ച രാത്രി ഒമ്പതിന്​ ആയിരുന്നു അപകടം. എതിരെ വന്ന മറ്റൊരു വാഹനം ഇടിച്ച് റോഡിൽ തെറിച്ചു വീഴുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശ്രീലക്ഷ്മി. മകൻ: അഭിജിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathHarippad
News Summary - Youth killed when his bike collided with an unknown vehicle
Next Story