ബൈക്കും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsസനു മോഹനൻ
ശ്രീകണ്ഠപുരം: കാവുമ്പായി- കരിവെള്ളൂർ റോഡിലെ ചേപ്പറമ്പ് ഗ്യാസ് ഗോഡൗണിനുസമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുലിക്കുരുമ്പ പുല്ലംവനം റോഡരികിലെ പെയിൻറിങ് തൊഴിലാളി സനു മോഹനനാണ് (32) മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ചേപ്പറമ്പ് ചെർപ്പിണിയിലെ ശരത് ശശി (24) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ശനിയാഴ്ച വൈകീട്ടാണ് അപകടം. ഇരുവരും ബൈക്കിൽ ചേപ്പറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും സനുവിന്റെ ജീവൻ രക്ഷിക്കാനായില്ല. പരേതനായ ചെമ്പകശ്ശേരി മോഹനന്റെയും ഓമനയുടെയും മകനാണ്. സഹോദരങ്ങൾ: മനു, മീനു.

