Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാരാപ്പുഴ ഡാമില്‍...

കാരാപ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

text_fields
bookmark_border
Drown Death
cancel
camera_alt

അശ്വിൻ 

കല്‍പറ്റ: കാരാപ്പുഴ ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വാഴവറ്റ പാക്കത്തെ മധുര കുറുമ കോളനിയിലെ ശശിയുടെ മകന്‍ അശ്വിൻ (20) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ സുഹൃത്തുക്കള്‍ക്കൊപ്പം ചീപ്രത്തെ സ്വകാര്യ റിസോര്‍ട്ടിന് സമീപത്ത് കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കല്‍പറ്റയില്‍ നിന്നും സ്‌റ്റേഷന്‍ ഓഫിസര്‍ കെ.എം. ജോമിയുടെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാ സേന രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് സ്‌കൂബ ഉപയോഗിച്ച് യുവാവിന്‍റെ മൃതദേഹം പുറത്തെടുത്തത്. അശ്വിന്‍റെ മാതാവ്​ രമ. ഏക സഹോദരി അക്ഷയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObitdrownedKarappuzha dam
News Summary - Youth drowned in Karappuzha dam
Next Story