Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
subin 98798778
cancel

അഞ്ചൽ: ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച് യുവാവ് മരിച്ചു. ഏരൂർ അയിലറ വേലൻകുഴി ചരുവിള പുത്തൻവീട്ടിൽ സുബിൻ (21) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചൽ ത്രിവേണി ജങ്ഷന് സമീപമാണ് അപകടം.

സുബിൻ്റെ കുടുംബം അഞ്ചൽ ചീപ്പുവയലിൽ വാടകക്ക് താമസിച്ചുവരികയാണ്. വഴിയാത്രക്കാരാണ് സുബിനെ അപകടത്തിൽപെട്ട നിലയിൽ കണ്ടെത്തിയത്. ഫുട്പാത്തും കൈവരിയും തകർത്ത് പോസ്റ്റിൽ ഇടിച്ച് തകർന്ന നിലയിലായിരുന്നു ബൈക്ക്. തുടർന്ന് അഞ്ചൽ പൊലീസ് സ്ഥലത്തെത്തിയാണ് സുബിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

പിതാവ്: ബിജു. മാതാവ്: സിന്ധു. സഹോദരൻ: നിഥിൻ. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - youth died in road accident anchal
Next Story