Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകോഴിക്കോട്...

കോഴിക്കോട് ചെറുവണ്ണൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

text_fields
bookmark_border
raoof 89798
cancel

കോഴിക്കോട്: ചെറുവണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി ടി.പി. റഊഫ് (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.45ഓടെ കോയാസ് ഹോസ്പിറ്റലിന് സമീപമാണ് അപകടം.

സ്കൂൾ വാനിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കിൽ നിന്ന് തെറിച്ചു വീണ റഊഫ് ട്രക്കിനടിയിൽപെടുകയായിരുന്നു. അൽപ്പസമയം യുവാവ് വാഹനത്തിനടിയിൽ കുടുങ്ങിക്കിടന്നു. നാട്ടുകാരാണ് ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. റഊഫ് ജോലിക്ക് പോവുകയായിരുന്നു എന്നാണ് വിവരം. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathaccident
News Summary - youth died in kozhikode cheruvannur road accident
Next Story