നാളെ നിക്കാഹ് നടക്കാനിരിക്കെ യുവാവ് ബൈക്കപകടത്തിൽ മരിച്ചു
text_fieldsഹാഷിം
തിരുവമ്പാടി: കൂടരഞ്ഞി ഉറുമിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് യുവാവ് മരിച്ചു. വല്ലത്തായ് പാറ പുറമഠത്തിൽ സുബൈറിെൻറ മകൻ ഹാഷിം ആണ് (26) മരിച്ചത്. യുവാവ് അപകട സ്ഥലത്ത് തന്നെ മരിച്ചതായി നാട്ടുകാർ പറഞ്ഞു. ഹാഷിമിെൻറ നിക്കാഹ് വ്യാഴാഴ്ച നടക്കാനിരിക്കുകയായിരുന്നു.
സഹയാത്രികൻ കാരക്കുറ്റി തൊട്ടിയിൽ റഫീഖിെൻറ മകൻ മുഹമ്മദ് ജുനൈസിന് (19) സാരമായി പരിക്കേറ്റു. ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവാഴ്ച രാത്രി 7.15 ഓടെയാണ് അപകടം.
പൂവാറംതോടിൽ നിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്ക് ഉറുമിക്ക് സമീപത്തെ വളവിൽ നിയന്ത്രണംവിടുകയായിരുന്നു. മുക്കത്തെ കടയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: സൗദ. സഹോദരങ്ങൾ: ഷൈജൻ, നൗഫൽ.

