Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightതെങ്ങിൽ കെട്ടിയ കമ്പി...

തെങ്ങിൽ കെട്ടിയ കമ്പി വൈദ്യുതി ലൈനിൽ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു

text_fields
bookmark_border
തെങ്ങിൽ കെട്ടിയ കമ്പി വൈദ്യുതി ലൈനിൽ തട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു
cancel
Listen to this Article

ചാവക്കാട്: എടക്കരയിൽ അന്തർ സംസ്ഥാന തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. പശ്ചിമ ബംഗാൾ ജോയ് നഗർ മായാഹരി ഉത്തർ പദുവ സ്വദേശി അജെദ് നയിയ്യയുടെ മകൻ മാഫിജുദ്ദീൻ നയിയ്യാണ് (34) മരിച്ചത്.

പുന്നയൂർ എടക്കരയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. പറമ്പിലെ തെങ്ങ് വലിച്ചു കെട്ടിയ കമ്പി പൊട്ടി വൈദ്യുതി ലൈനിൽ മുട്ടിയാണ് കിടന്നിരുന്നത്. ഇതിൽ നിന്നാണ് ഷോക്കേൽക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ പത്തോടെയാണ് അപകടം. സ്ഥലത്തെത്തിയ നാട്ടുകാർ വൈദ്യുതി ബന്ധം വേർപെടുത്തി ആശുപത്രി എത്തിച്ചേങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചാവക്കാട് സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electrocuted
News Summary - young man electrocuted at chavakkad
Next Story