Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കിയിൽ വിനോദസഞ്ചാരികൾ യാത്ര ചെയ്ത കാർ പുഴയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു

text_fields
bookmark_border
https://www.madhyamam.com/tags/car-accident
cancel
camera_alt

ഇടുക്കി ഏലപ്പാറക്കു സമീപം പുഴയിലേക്ക് മറിഞ്ഞ കാർ

ചെറുതോണി: ഇടുക്കി ജില്ലയിലെ ഏലപ്പാറക്കു സമീപം നാലാം മൈലിൽ കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അടൂർ സ്വദേശി അഭിഷേക് എസ്. നായർ (28) ആണ് മരിച്ചത്.

കുട്ടിക്കാനത്തെ റിസോർട്ടിൽ താമസിച്ചിരുന്ന അഭിഷേക് ഉൾപ്പെടെയുള്ളവർ കരിന്തരുവിയിലുള്ള സുഹൃത്തുക്കളെ കാണാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ അഭിഷേകിന്റെ ഭാര്യ കാവ്യ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

കുട്ടിക്കാനത്ത് നിന്ന് കട്ടപ്പന ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന കാറാണ് കൈവരിയില്ലാത്ത പാലത്തിൽ നിന്ന് പുഴയിലേക്ക് പതിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. അപകടത്തിൽപെട്ടവരെല്ലാം അടൂർ സ്വദേശികളാണ്. അഭിഷേകിന്റെ മൃതശരീരം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story