Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightവിനോദസഞ്ചാരികളുടെ...

വിനോദസഞ്ചാരികളുടെ കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു

text_fields
bookmark_border
vinod khanna death
cancel
camera_alt

വി​നോ​ദ് ഖ​ന്ന

മൂ​ന്നാ​ർ: വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ കാ​ർ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. ഗു​രു​വാ​യൂ​ര്‍ പേ​ര​കം​പ​ള്ളി സ്വ​ദേ​ശി തെ​ക്കു​പു​ര​യ്ക്ക​ല്‍ വി​നോ​ദ് ഖ​ന്ന​യാ​ണ്​ (47) മ​രി​ച്ച​ത്.

ദേ​വി​കു​ളം ലോ​ക്കാ​ട് ഗ്യാ​പ്പി​ന്​ സ​മീ​പം ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ്​ അ​പ​ക​ടം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു മൂ​ന്നു​പേ​ര്‍ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഗു​രു​വാ​യൂ​രി​ൽ​നി​ന്ന്​ നാ​ലം​ഗ​സം​ഘം ചൊ​വ്വാ​ഴ്ച​യാ​ണ് മൂ​ന്നാ​റി​ലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ മാ​ട്ടു​പ്പെ​ട്ടി സ​ന്ദ​ര്‍ശി​ച്ച​ശേ​ഷം കൊ​ളു​ക്കു​മ​ല​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ 150 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്കാ​ണ് വീ​ണ​ത്. നി​ര​വ​ധി​ത​വ​ണ മ​ല​ക്കം​മ​റി​ഞ്ഞ കാ​ര്‍ ഒ​ടു​വി​ൽ തേ​യി​ല​ക്കാ​ട്ടി​ലാ​ണ് ത​ങ്ങി​നി​ന്ന​ത്. വി​നോ​ദ് ഖ​ന്ന കാ​റി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണു. സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​രി​ക്കേ​റ്റ​വ​രെ ര​ക്ഷി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

ഗു​രു​വാ​യൂ​രി​ൽ ഇ​ന്‍റീ​രി​യ​ൽ ഡി​സൈ​ന​റാ​ണ് മ​രി​ച്ച വി​നോ​ദ്. പി​താ​വ്​: കേ​ശ​വ​ൻ. ഭാ​ര്യ: സു​വ്യ. മ​ക്ക​ൾ: ച​ന്ദ​ന, ച​ഞ്ച​ന, ചൈ​തി​ക്. ദേ​വി​കു​ളം പൊ​ലീ​സ്​ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathcar accidenttourist car
News Summary - young man died when the tourist car overturned
Next Story