Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശാരിപ്പണിയിൽ ഏർപ്പെട്ടിരുന്ന യുവാവ് മിന്നലേറ്റ് മരിച്ചു

text_fields
bookmark_border
ആശാരിപ്പണിയിൽ ഏർപ്പെട്ടിരുന്ന യുവാവ് മിന്നലേറ്റ് മരിച്ചു
cancel

നേമം: ആശാരിപ്പണിയിൽ ഏർപ്പെട്ടിരുന്ന യുവാവ് ഇടിമിന്നലേറ്റ് ഇരുനില വീടിന്‍റെ മുകളിൽ നിന്ന് താഴെ വീണു ദാരുണമായി മരിച്ചു.

കാക്കാമൂല തൊങ്ങൽ വിള വീട്ടിൽ കുഞ്ഞപ്പിയുടെ മകൻ വിനീഷ് (24) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5.30-ന് ആയിരുന്നു സംഭവം. താന്നിവിള കസ്തൂർബാ കേന്ദ്രത്തിനു സമീപം മുതുവല്ലൂർകോണം സ്വദേശി ഗോപിയുടെ ഇരുനില വീടിൻറെ രണ്ടാമത്തെ നിലയിൽ ജനാലയുടെ പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു വിനീഷ്.

സ്റ്റീൽ കൊണ്ട് നിർമ്മിതമായ, സിറ്റൗട്ടിൻറെ സംരക്ഷണ ഭിത്തിയിൽ പിടിച്ചുകൊണ്ട് ഉള്ളിലേക്ക് കയറുന്നതിനിടെയുണ്ടായ ഇടിമിന്നലിൽ ആണ് യുവാവ് പിടിവിട്ട് താഴേക്ക് വീണത്. കോൺക്രീറ്റ് തറയിൽ തലയിടിച്ച് വീണതാണതും മരണകാരണമായി. സംഭവം നടന്നയുടനെ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. നരുവാമൂട് പൊലീസ് കേസെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - young man died of lighting
Next Story