Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്‌ളാറ്റിനു മുകളില്‍ നിന്നും വീണ് യുവാവ് മരിച്ചു

text_fields
bookmark_border
ഫ്‌ളാറ്റിനു മുകളില്‍ നിന്നും വീണ് യുവാവ് മരിച്ചു
cancel
camera_alt

മുഹമ്മദ് ഷാന്‍

മരട്: മുന്നാം നിലയിലെ ഫ്ലാറ്റിൽ നിന്ന്​ താ​ഴേക്ക്​ വീണ യുവാവ്​ മരിച്ചു. നെട്ടൂര്‍-മാടവന പി.ഡബ്ല്യു.ഡി റോഡില്‍ പഴയ മാര്‍ക്കറ്റിനടുത്ത് വി.ഇ.റെസിഡന്‍സി എന്ന ഫ്‌ളാറ്റിന് മുകളില്‍ നിന്നാണ്​ വീണത്​. ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട സ്വദേശി മുഹമ്മദ് ഷാന്‍ (30) ആണ് മരിച്ചത്. രാത്രി 11.30യോടെയാണ് അപകടം.

മൂന്നാമത്തെ നിലയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ ശബ്ദം കേട്ട് വന്നു നോക്കുമ്പോഴാണ് ഷാന്‍ നിലത്ത് വീണ് കിടക്കുന്നത് കണ്ടത്. പനങ്ങാട് പൊലീസില്‍ വിവരമറിയിച്ച്​ പരിക്കേറ്റ ഷാനെ ഉടനെ നെട്ടൂര്‍ ലേക്ഷോര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പനങ്ങാട് പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ഷാന്‍ മുകളില്‍ നിന്ന് എങ്ങിനെയാണ് വീണത് എന്ന്​ വ്യക്തമല്ല. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തലയുടെ പുറക് വശം അടിച്ചാണ് താഴേക്ക് വീണത്. വീഴുന്നതിനിടയില്‍ തല ഫ്‌ളാറ്റിന്‍റെ സണ്‍ഷൈഡില്‍ തട്ടിയിട്ടുണ്ട്​. ഇവിടെ നിന്നും മുടിയുടെ അംശം കണ്ടെത്തി. ഫ്‌ളാറ്റിന്‍റെ തുടക്കം മുതൽ മുഹമ്മദ് ഷാന്‍ ഇവിടെ വാടയ്ക്ക് താമസിച്ച് വരികയായിരുന്നു. കുറച്ച് നാള്‍ മുമ്പ് ഷാനിന്‍റെ കൂടെ താമസത്തിന് ഒരാളുണ്ടായിരുന്നതായി ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഒറ്റയ്ക്ക് തന്നെയായിരുന്നു ഷാന്‍ താമസിച്ചിരുന്നത്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

അപകടത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പനങ്ങാട് സിഐ പറഞ്ഞു. ബിസിനസ് ആവശ്യവുമായാണ് ഷാന്‍ നെട്ടൂരില്‍ താമസമാക്കിയത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story