Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു
text_fieldsbookmark_border
കൊച്ചി: എറണാകുളത്ത് വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു. എറണാകുളം സൗത്ത് റെയിൽപാളത്തിനടുത്തുള്ള ഓടിട്ട വീടിനാണ് തീപിടിച്ചത്. പുഷ്പവല്ലി (57) ആണ് മരിച്ചതെന്നും അപകട കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.
പുഷ്പവല്ലിയുടെ രണ്ട് ആൺമക്കളും ജോലിക്ക് പോയശേഷമാണ് അഗ്നിബാധ ഉണ്ടായത്. വീട്ടിൽനിന്ന് തീ ഉയരുന്നത് കണ്ട പ്രദേശവാസികൾ ഫയർഫോഴ്സിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. പൂർണമായി കത്തിയ നിലയിലായിരുന്നു മൃതദേഹം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

