Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നദിയിൽ വീണ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
നദിയിൽ വീണ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി
cancel

തിരുവനന്തപുരം: നദിയിൽ വീണ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലൂരിലെ സൗപർണിക നദിയിയിൽ ഒഴുക്കിൽപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി സന്ധ്യയാണ് (42) മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

കുളിക്കാനിറങ്ങിയ മകൻ ആദിത്യനാണ് ആദ്യം അപകടത്തിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാനായി സന്ധ്യയും ഭർത്താവ് മുരുകനും നദിയിലേക്കിറങ്ങി. ആദിത്യനും മുരുകനും പാറ പിടികിട്ടിയതിനാൽ രക്ഷപ്പെട്ടു. എന്നാൽ, സന്ധ്യ ഒഴുക്കിൽപ്പെട്ടു. കനത്ത മഴയും നദിയിലെ ശക്തമായ ഒഴുക്കും കാരണം തെരച്ചിൽ ആദ്യദിവസം ഫലം കണ്ടിരുന്നില്ല.

ഉഡുപ്പിയിൽനിന്ന് മുങ്ങൽ വിദഗ്ധർ എത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഞായറാഴ്ച രാത്രി സന്ധ്യ ഒഴുക്കിൽപ്പെട്ട സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെ മൃതദേഹം വന്നടിയുകയായിരുന്നു. തിരുവോണ ദിവസമാണ് സന്ധ്യയുടെ കുടുംബം അടക്കം 14 അംഗ സംഘം വിളപ്പിൽശാലയിൽ നിന്ന് തീർത്ഥാടനത്തിന് പുറപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - While trying to save her son who fell into the river, the body of the woman was found
Next Story