Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈക്ക് ബസ്സിലിടിച്ച്...

ബൈക്ക് ബസ്സിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

text_fields
bookmark_border
ബൈക്ക് ബസ്സിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
cancel

നാഗർകോവിൽ: കന്യാകുമാരി - കോവളം റോഡിൽ ബൈക്ക് ബസ്സിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കന്യാകുമാരിയിൽ പഴക്കടയിൽ ജോലിചെയ്യുന്ന ദേവജാസ്ഫർ (20), പോളിടെക്നിക്ക് വിദ്യാർഥി സ്വാമിത്തോപ്പ് സ്വദേശി ഷെജിൽ (20) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന പ്രവീണി(18)നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രിയാണ് അപകടം. മുവരും സഞ്ചരിച്ച ബൈക്ക് സർക്കാർ ബസ്സിൽ ഇടിക്കുകയായിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കളിയിക്കാവിള - കന്യാകുമാരി ബസ് ബസ്സ്റ്റാൻഡിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ എതിർ ദിശയിൽ കോവളത്ത് നിന്ന് കന്യാകുമാരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. കന്യാകുമാരി പൊലീസ് കേസെടുത്തു.

Show Full Article
TAGS:bike accident accident death 
News Summary - two youths died in bike accident
Next Story