തിരുവല്ലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു
text_fieldsഅപകടത്തിൽ മരിച്ചവർ
തിരുവല്ല: ടി.കെ. റോഡിലെ മഞ്ഞാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രികരായ തിരുവനന്തപുരം ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയില്‍ ജി.എസ്. ഭവനില്‍ ശ്യാം രാജ് (29), കോട്ടയം കറുകച്ചാല്‍ പച്ചിലമാക്കല്‍ പടിക്കപ്പറമ്പില്‍ ജോസഫിന്‍റെ മകന്‍ പോള്‍സണ്‍ (34) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെ മാര്‍ത്തോമ്മാ സേവികാസംഘം സ്‌കൂളിന് സമീപത്തെ വളവിലായിരുന്നു അപകടം.
എതിര്‍ദിശയിലെത്തിയ വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കാന്‍റീന്‍ ജീവനക്കാരാണ് മരിച്ച ശ്യാം രാജും പോൾസണും. തിരുവല്ലയില്‍ ഇവര്‍ മുമ്പ് ജോലിചെയ്തിരുന്ന കാന്‍റീനിലെ സഹപ്രവര്‍ത്തകരെ കാണാനായി വരുമ്പോഴാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
വാകത്താനം കൊച്ചുകാലായില്‍ നീതുവാണ് പോള്‍സന്‍റെ ഭാര്യ. മകന്‍: ആദം. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് കൂത്രപ്പള്ളി വേമ്പന്താനം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സി.എസ്.ഐ പള്ളി സെമിത്തേരിയില്‍.

