Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightദർഗയിൽ നിന്ന്​...

ദർഗയിൽ നിന്ന്​ മടങ്ങുന്നതിനിടെ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു

text_fields
bookmark_border
ദർഗയിൽ നിന്ന്​ മടങ്ങുന്നതിനിടെ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു
cancel

പുനലൂർ: തെന്മല ഡാം കടവിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളായ അൽത്താഫ് (26), അൻസിൽ(23) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. തമിഴ്നാട്ടിലെ ഏർവാടി ദർഗയിൽ കുടുംബസമേതം പോയി മടങ്ങിവരവെ ഇരുവരും ആറ്റിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.

ഒഴുക്കിൽ പെട്ട് മുങ്ങി താഴ്ന്ന ഇരുവരേയും പരിസരവാസികളും തെന്മല പൊലീസും ചേർന്ന് കരക്കെത്തിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drown
News Summary - Two young men drowned
Next Story