ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
text_fieldsതളിപ്പറമ്പ്: കുറുമാത്തൂർ െഡയറിയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. കുറുമാത്തൂർ രാജീവ് ഗാന്ധി കോളനിയിലെ രാജേഷാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 3.15ഓടെ തളിപ്പറമ്പ്-ശ്രീകണ്ഠപുരം സംസ്ഥാന പാതയിൽ െഡയറി ഭാഗത്താണ് അപകടം.
രാജേഷ് സഞ്ചരിച്ച പൾസർ ബൈക്കും മത്സ്യവിൽപന നടത്തുകയായിരുന്ന വെള്ളാരംപാറയിലെ ഷംസുദ്ദീെൻറ സ്കൂട്ടറും തമ്മിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ രാജേഷ് തൽക്ഷണം മരിച്ചു. ഹെൽമറ്റ് ധരിക്കാതിരുന്നതുകാരണം രാജേഷിെൻറ തലക്ക് സാരമായ പൊട്ടലേറ്റിരുന്നതായി പൊലീസ് അറിയിച്ചു.
അപകടത്തിൽ പരിക്കേറ്റ ഷംസുദ്ദീനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡി.കോളജ് ആശുപത്രിയിലേക്ക് മാറ്റി. രമേശൻ -സീത ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: കൃഷ്ണൻ, ശങ്കർ.

