Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകണ്ണപുരത്ത് വാഹനാപകടം:...

കണ്ണപുരത്ത് വാഹനാപകടം: രണ്ട് പേർ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരുക്ക്

text_fields
bookmark_border
കണ്ണപുരത്ത് വാഹനാപകടം: രണ്ട് പേർ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരുക്ക്
cancel

പാപ്പിനിശേരി: കണ്ണപുരം പാലത്തിനു സമീപം നിയന്ത്രണം വിട്ട പിക്കപ്പ് സ്കൂട്ടർ യാത്രക്കാരനെയും റോഡരികിൽ നിൽക്കുന്ന ആളെയും ഇടിച്ചുതെറിപ്പിച്ചു.. രണ്ടുപേരും തല്‍ക്ഷണം മരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റ് ജുമാമസ്ജിദിന് സമീപം ബൈത്തുൽ ചെന്നൈയിലെ അബ്ദുള്ളക്കുട്ടിയുടെ മകൻ അബ്ദുൽ സമദ് കെ ടി(72), കണ്ണപുരത്തെ സി. ആർ. സി. റോഡിന് സമീപം മൂക്കോത്ത് ഉമ്മറിന്റെ മകൻ നൗഫൽ എം (37) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാര്‍ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇടിയുടെ ആഘാതത്തില്‍ നൗഫല്‍ സമീപത്തെ കടയുടെ ഷട്ടറിനു മുകളിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ബൈക്കും ഓട്ടോറിക്ഷയും ഇടിച്ചതിനാൽ നിരവധി പേർക്ക് പരിക്കേറ്റു. വളപട്ടണം അരയോലികത്ത് നൗഷാദ് (59), കണ്ണപുരം കനിയാകണ്ടി ഹൗസിൽ പവിത്രൻ (73) എന്നിവർക്കാണ് പരിക്കേറ്റത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - Two person died in accident
Next Story