Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഒമാനിൽ വാഹനാപകടം:...

ഒമാനിൽ വാഹനാപകടം: മലയാളിയടക്കം രണ്ട്​ പേർ മരിച്ചു

text_fields
bookmark_border
ഒമാനിൽ വാഹനാപകടം: മലയാളിയടക്കം രണ്ട്​ പേർ മരിച്ചു
cancel

മസ്​കത്ത്​: ഒമാനിൽ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട്​ പേർ മരിച്ചു. സുഹൈൽ ബഹ്​വാൻ കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി വർഗീസി​െൻറ മകൻ ആൽവിൻ (22), മഹാരാഷ്​ട്ര സ്വദേശി ദേവാൻഷൂ (21) എന്നിവരാണ്​ മരിച്ചത്​.

മസ്​കത്തിൽ നിന്ന്​ 75 കിലോമീറ്റർ അകലെ സമാഇൗലിൽ ഞായറാഴ്​ച ഉച്ചക്ക്​ ഒന്നരയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച്​ റോഡരികിലെ താഴ്​ചയിലേക്ക്​ ഇറങ്ങി മറിയുകയായിരുന്നു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന തലശേരി സ്വദേശി മുഹമ്മദ്​ സുനൂൻ, ആലപ്പുഴ സ്വദേശി ഹരികൃഷ്​ണൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സുഹൃത്തുക്കളും മസ്​കത്ത്​ ഇന്ത്യൻ സ്​കൂളിലെ പൂർവവിദ്യാർഥികളുമായ നാലുപേരും വിനോദ സഞ്ചാര കേന്ദ്രമായ ജബൽശംസിൽ പോയി മടങ്ങിവരുംവഴിയാണ്​ അപകടത്തിൽ പെട്ടത്​. ഒമാനിൽ ജോലി ചെയ്യുന്ന സുനൂൻ ആയിരുന്നു കാർ ഒാടിച്ചിരുന്നത്​. മറ്റുള്ളവർ നാട്ടിൽ പഠിക്കുന്നവരാണ്​. വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാണ്​ അപകട കാരണമെന്നാണ്​ കരുതുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf obitaccidentdeath news
News Summary - Two killed in road accident in Oman
Next Story