Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകൊയിലാണ്ടിയിൽ...

കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

text_fields
bookmark_border
കൊയിലാണ്ടിയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു
cancel

കോഴിക്കോട്: കൊയിലാണ്ടി പൊയില്‍ക്കാവ് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശികളായ ശരത്ത് (32), നിജീഷ് (36) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. ശരത്തിനേയും നിജീഷിനേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന സജിത്തിനും ലോറി ഡ്രൈവര്‍റായ സിദ്ദിഖിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ചികിത്സയിലാണ്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരിക്കാം അപകടം കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മെഡിക്കല്‍ കോളേജിലുള്ള മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടി ക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident
News Summary - Two killed in Koyilandy road accident
Next Story