ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പെട്ട് ബന്ധുക്കളായ രണ്ടുപേർ മരിച്ചു
text_fieldsമേഘ, ജ്വാലലക്ഷ്മി
കൊച്ചി: ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പെട്ട് ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. മേഘ(26) ജ്വാല ലക്ഷ്മി(13) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയെ രക്ഷപെടുത്തി. വടക്കന്‍ പറവൂരിനടുത്ത് മണല്ബണ്ടിലാണ് സംഭവം. മുത്തച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് പെണ്‍കുട്ടികള്‍.
അഞ്ചംഗ സംഘത്തില്‍ മൂന്ന് പേര് മാത്രമാണ് പുഴയില്‍ ഇറങ്ങിയത്. ആദ്യം ആഴം കുറഞ്ഞ ഭാഗത്ത് ഇറങ്ങിയ ഇവര്‍ കക്ക വാരുന്നതിനും മറ്റുമായി പുഴയുടെ ഉള്‍ഭാഗത്തേക്ക് നീങ്ങിയതോടെ ഒഴുക്കില്‍പെടുകയായിരുന്നു. പെണ്‍കുട്ടികളുടെ ബഹളം കേട്ടെത്തിയ അയല്‍വാസികളാണ് ഒരാളെ രക്ഷപെടുത്തിയത്. ഏറെ നേരത്തേ തിരച്ചിലിന് ഒടുവിലാണ് മറ്റ് രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

