കൊക്കയിലേക്ക് ലോറി മറിഞ്ഞ് രണ്ട് പേർ മരിച്ചു; അപകടം രാത്രി
text_fieldsവാളറയിൽ കൊക്കയിലേക്ക് മറിഞ്ഞ ടോറസ് ലോറി
അടിമാലി: വാളറ വെള്ളച്ചാട്ടത്തിനുസമീപം ടോറസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. നേര്യമംഗലം തലക്കോട് സ്വദേശികളായ ഷിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. ഷിജുവിന്‍റെ ഉടമസ്ഥതയിലുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്.
കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ വാളറക്കുത്തിനും ചീയപ്പാറക്കും ഇടയിലാണ് ഇന്നലെ രാത്രി ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് പതിച്ചത്. അടിമാലിയിൽനിന്ന് കോതമംഗലത്തേക്ക് വന്ന ലോറി 350 അടി താഴ്ചയിൽ കൊക്കയിലേക്ക് പതിക്കുകയായിരുന്നു. നിരവധി തവണ മറിഞ്ഞശേഷം വാഹനം ദേവിയാർ പുഴയുടെ കരയിൽ മരത്തിൽ തങ്ങിക്കിടക്കുകയായിരുന്നു.
വാഹനത്തിന്‍റെ കാബിൻ വേർപെട്ട നിലയിലായിരുന്നു. അഗ്നിരക്ഷാസേനയും ഹൈവേ പൊലീസും നാട്ടുകാരും വനപാലകരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. വനമേഖലയായതിനാലും റോഡിൽനിന്ന് വളരെ അകലെയായതിനാലും രക്ഷാപ്രവർത്തനം വിഷമകരമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

