Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂച്ച കുറുകെ ചാടി; നിയന്ത്രണംവിട്ട കാർ ഓട്ടോയിൽ ഇടിച്ച് രണ്ടുപേര്‍ മരിച്ചു

text_fields
bookmark_border
manjeri accident
cancel
camera_alt

അബ്ദുല്‍ ഹമീദ്, ഉസ്മാൻ

മഞ്ചേരി: പൂച്ച കുറുകെ ചാടി നിയന്ത്രണം നഷ്ടമായ കാർ ഓട്ടോയിൽ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ വള്ളിക്കാപ്പറ്റ തച്ചറക്കുന്നുമ്മല്‍ അബ്ദുല്‍ ഹമീദ് (കുഞ്ഞുട്ടി-56), ഓട്ടോ യാത്രക്കാരനായ മങ്കട പള്ളിപ്പുറം ചീരക്കുഴിയില്‍ പൊട്ടേങ്ങല്‍ ഉസ്മാന്‍ (62) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ വള്ളിക്കാപ്പറ്റ കാഞ്ഞമണ്ണ കൂരിമണ്ണില്‍പടിയിലാണ് അപകടം.

വള്ളിക്കാപ്പറ്റയില്‍ നിന്ന് മഞ്ചേരിയിലേക്കു വരികയായിരുന്ന ഓട്ടോയില്‍ എതിരേവന്ന ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.




പൂച്ചകുറുകെ ചാടിയതോടെ നിയന്ത്രണം നഷ്ടമായ കാര്‍ ഓട്ടോയിലിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - two death in manjeri accident
Next Story