Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഅച്ചൻകോവിലാറ്റിൽ...

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

text_fields
bookmark_border
Two children drowned in Achankovil river
cancel

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കാണാതായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. വെട്ടൂർ സ്വദേശികളായ അഭിരാജ്, ​ഋഷി അജിത് എന്നിവരാണ് മുങ്ങിമരിച്ചത്. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഫുട്ബോൾ കളി കഴി​ഞ്ഞെത്തിയ ഏഴംഗസംഘമാണ് ആറ്റിൽ കുളിക്കാനിറങ്ങിയത്. അതിൽ രണ്ടുപേർ ഒഴുക്കിൽ പെടുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന കുട്ടികൾ രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടും സാധിച്ചില്ല. ബഹളം കേട്ടെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തനം തുടർന്നു. ഫയർഫോഴ്സും സ്ഥലത്തെത്തി. അപ്പോഴേക്കും കുട്ടികൾ ഒഴുക്കിൽ പെട്ട് മുങ്ങിത്താഴ്ന്നിരുന്നു. ഏറെ നേരം കഴിഞ്ഞ് ഫയർഫോഴ്സിന്റെ സ്കൂബ ടീം രണ്ടുകുട്ടികളെയും മുങ്ങിയെടുത്ത് ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaAchankovil riverdrown dead
News Summary - Two children drowned in Achankovil river
Next Story