ടെലിവിഷൻ താരം അമൻ ജയ്സ്വാൾ വാഹനാപകടത്തിൽ മരിച്ചു
text_fieldsന്യൂഡൽഹി: ടെലിവിഷൻ താരം അമൻ ജയ്സ്വാൾ(22) വാഹനാപകടത്തിൽ മരിച്ചു. നടൻ സഞ്ചരിച്ചിരുന്ന ബൈക്ക് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജോഗേശ്വരി ഹൈവേയിൽ വച്ചായിരുന്നു അപകടം.
‘ധർതിപുത്ര നന്ദിനി’ എന്ന ടെലിവിഷൻ പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് അമൻ ജയ്സ്വാൾ ആയിരുന്നു.
ഉത്തർപ്രദേശിലെ ബാലിയ സ്വദേശിയാണ് അമൻ. മോഡലിംഗിലൂടെ കരിയർ ആരംഭിച്ച അമൻ നിരവധി ടി.വി സീരിയലുകളിൽ വേഷമിട്ടിരുന്നു. സോണി ടി.വിയിൽ 2021 ജനുവരി മുതൽ 2023 ഒക്ടോബർ വരെ സംപ്രേഷണം ചെയ്ത ‘പുണ്യശ്ലോക് അഹല്യാബായ്’ എന്ന ഷോയിലെ യശ്വന്ത് റാവു എന്ന കഥാപാത്രത്തെയും അമൻ അവതരിപ്പിച്ചിട്ടുണ്ട്. ധർതിപുത്ര നന്ദിനിയുടെ എഴുത്തുകാരൻ ധീരജ് മിശ്രയാണ് താരത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

