Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightആലപ്പുഴ മേൽപ്പാലത്തിൽ...

ആലപ്പുഴ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം

text_fields
bookmark_border
ആലപ്പുഴ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം
cancel

ആലപ്പുഴ: ബൈപ്പാസിലെ കുതിരപ്പന്തി ഭാഗത്തുണ്ടായ വാഹനാപകടത്തിൽ മുഹമ്മ സ്വദേശിയായ മുഹമ്മദ് ഷാഫി എന്ന യുവാവിന് ദാരുണാന്ത്യം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ വന്നിടിക്കുകയായിരുന്നു. ഇടിയുടെ കടുത്ത ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഷാഫി ബൈപ്പാസ് മേൽപ്പാലത്തിൽ നിന്നും താഴേക്ക് പതിക്കുകയാണുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വർഷം മുൻപ് ബംഗളൂരുവിൽ വെച്ചുണ്ടായ മറ്റൊരു റോഡപകടത്തിൽ മുഹമ്മദ് ഷാഫിയുടെ സഹോദരൻ സമീറും മരണപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathnewsAlappuzhaaccidantObituary
News Summary - Tragic end for youth after falling from Alappuzha flyover
Next Story