Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightടിപ്പർലോറി ഇടിച്ച്...

ടിപ്പർലോറി ഇടിച്ച് വീട്ടമ്മക്ക്​ ദാരുണാന്ത്യം

text_fields
bookmark_border
ടിപ്പർലോറി ഇടിച്ച് വീട്ടമ്മക്ക്​ ദാരുണാന്ത്യം
cancel
camera_alt

 ത്രേസ്യാമ്മ

വൈക്കം: ഭർത്താവുമൊത്ത്​ പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മ ടിപ്പറിടിച്ച്​ മരിച്ചു. വൈക്കം മറവന്തുരുത്ത് കുലശേഖരമംഗലത്ത് കൊച്ചുപ്ലാം വീട്ടിൽ ത്രേസ്യാമ്മ(55)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴ്​ മണിയോടെ ടോൾ - ചെമ്മനാകരി റോഡിൽ തേവടി പാലത്തിന്​ സമീപമാണ്​ അപകടം. ഭർത്താവുമൊത്ത്​ പ്രഭാതസവാരി കഴിഞ്ഞ്​ മടങ്ങവേ വീട്ടിൽ നിന്നും റോഡിലേക്ക് റിവേഴ്സ് എടുത്ത ലോറി ത്രേസ്യാമ്മയെ ഇടിക്കുകയായിരുന്നു. റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഭർത്താവ്​ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: അനൂപ്,​ അനീറ്റ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident newstipper accidenthousewife death
News Summary - Tipperlory crash ends tragically for housewife
Next Story