തിരുവനന്തപുരത്ത് വീണ്ടും ടിപ്പർ അപകടം; ബൈക്ക് യാത്രികൻ മരിച്ചു
text_fieldsതിരുവനന്തപുരം: ടിപ്പർ അപകടത്തിൽ യുവാവ് മരിച്ചു. തിരുവനന്തപുരം പനവിള ജംഗ്ഷനിലാണ് അപകടമുണ്ടായത്. മലയൻകീഴ് സ്വദേശി സുധീറാണ് മരിച്ചത്. തമ്പാനൂർ ഭാഗത്തുനിന്നുവന്ന ടിപ്പർ ബൈക്ക് യാത്രികനെ ഇടിക്കുകയായിരുന്നു. അപകടത്തെതുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെയാണ് തിരുവനന്തപുരത്ത് ലോറിയിൽനിന്ന് കല്ല് വീണ് ബി.ഡി.എസ് വിദ്യാർഥി മരച്ചത്. വിഴിഞ്ഞം മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. നിംസ് കോളജിലെ നാലാം വർഷ വിദ്യാർഥിയായിരുന്നു അനന്തു. കല്ല് തെറിച്ച് വീണ് കൈക്കും തലക്കും ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. അമിത വേഗത്തിനെതിരെ നാട്ടുകാർ രോഷാകുലരായിരിക്കയാണ്. മരണം വേഗം നിയന്ത്രിക്കാൻ അധികാരികൾ നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുആവശ്യം.

