Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightജുമുഅ നമസ്കാരത്തിന്...

ജുമുഅ നമസ്കാരത്തിന് പോകാനൊരുങ്ങുന്നതിനിടെ കുഴഞ്ഞുവീണ് തൃശൂർ സ്വദേശി മരിച്ചു

text_fields
bookmark_border
ജുമുഅ നമസ്കാരത്തിന് പോകാനൊരുങ്ങുന്നതിനിടെ കുഴഞ്ഞുവീണ് തൃശൂർ സ്വദേശി മരിച്ചു
cancel

റിയാദ്: വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് പോകാൻ തയ്യാറെടുക്കുന്നതിനിടെ പ്രവാസി യുവാവ് താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ചേലക്കര തോഴുപാടം കുറുക്കൻമൂച്ചിക്കൽ വീട്ടിൽ അബ്ബാസ് (43) ആണ് മരിച്ചത്.

കുഴഞ്ഞുവീണ അബ്ബാസിനെ സുഹൃത്തുക്കൾ ഉടൻതന്നെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്ന് അൽ ഇമാൻ ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും വർഷങ്ങളായി റിയാദിലെ അൽ ഹിക്മ മെഡിക്കൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൂന്നു മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽനിന്ന് തിരികെ എത്തിയത്.

പരേതനായ മുഹമ്മദാണ് പിതാവ്. മാതാവ്: നബീസ. ഭാര്യ: ആരിഫ. മക്കൾ: അദ്നാൻ, അഫ്നാൻ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാസ് തിരൂർക്കാട്, ഷൗകത്ത് പുൽപറ്റ, ലത്തീഫ് ഫറൂഖ്, അബ്​ദുൽ സത്താർ എന്നിവര​ുടെ നേതൃത്വത്തിലാണ് തുടർനടപടികൾ പുരോഗമിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabiacollapses and diesThrissur NativeObituary
News Summary - Thrissur native collapses and dies while preparing for Jumuah
Next Story