Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബഹ്റൈനിൽ ബാത്ത് ടബ്ബിൽ...

ബഹ്റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു

text_fields
bookmark_border
dead
cancel

മനാമ: ബഹ്റൈനിൽ ബാത്ത് ടബ്ബിലെ വെള്ളത്തിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. കോട്ടയം സ്വദേശിനി മേഘയുടെ ഏകമകൻ ധ്യാൻ സൂര്യ (3) ആണ് മരിച്ചത്.

വർഷങ്ങളായി ബഹ്റൈനിൽ പ്രവാസിയായ മേഘ, ബിസിനസ് തിരക്കുകൾ കാരണം മകനെ നാട്ടിലെ ബന്ധുക്കളുടെ അടുക്കലേക്ക് അയച്ചിരിക്കുകയായിരുന്നു. തുടർന്ന് അമ്മയോടൊപ്പം ഓണം ആഘോഷിക്കുന്നതിനായി നാല് ദിവസം മുൻപാണ് ധ്യാൻ ബഹ്റൈനിലെത്തിയത്.

അമ്മ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്ന സമയത്ത് ബാത്ത് ടബ്ബിൽ നിറച്ചുവെച്ചിരുന്ന വെള്ളത്തിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ മേഘ ബഹ്റൈൻ കേരളീയ സമാജം അംഗമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrainthree-year-oldChild Dies
News Summary - Three-year-old child dies after falling into bathtub in Bahrain
Next Story