Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സുഹൃത്തിനെ രക്ഷിക്കാനിറങ്ങിയ വിദ്യാർഥി പാറക്കുളത്തിൽ മുങ്ങിമരിച്ചു
cancel
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightസുഹൃത്തിനെ...

സുഹൃത്തിനെ രക്ഷിക്കാനിറങ്ങിയ വിദ്യാർഥി പാറക്കുളത്തിൽ മുങ്ങിമരിച്ചു

text_fields
bookmark_border

നാ​ദാ​പു​രം: പാ​റ​ക്കു​ള​ത്തി​ൽ വീ​ണു വി​ദ്യാ​ർ​ഥി മ​രി​ച്ചു. ക​ച്ചേ​രി കു​റു​മാ​ഞ്ഞി കി​ഴ​ക്ക​യി​ൽ സ​ന്തോ​ഷ്-​സു​നി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ദ്വൈ​ത് (14) ആ​ണ് മ​രി​ച്ച​ത്. ഇ​രി​ങ്ങ​ണ്ണൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര മ​ണി​യോ​ടെ​യാ​ണ് ആറംഗ വി​ദ്യാ​ർ​ഥി​സംഘം എ​ട​ച്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പാ​റ​ക്കു​ള​ത്തി​ൽ എ​ത്തി​യ​ത്.

ഒരാൾ പാ​റ​മ​ട​യി​ലെ കു​ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന അ​ദ്വൈ​ത് ഇ​റ​ങ്ങി​യെ​ങ്കി​ലും മു​ങ്ങി​പ്പോ​യി​. കു​ട്ടി​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട് എ​ത്തി​യ പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വ് ഒ​രു കു​ട്ടി​യെ ര​ക്ഷിച്ച് ക​ര​ക്കെ​ത്തി​ച്ചു. ഇ​തി​നി​ടെ​യാ​ണ് കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഒ​രാൾ കൂ​ടി കു​ള​ത്തി​ൽ അ​ക​പ്പെ​ട്ട​താ​യി പ​റ​ഞ്ഞ​ത്.

നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ച്ചി​ൽ വി​ഫ​ല​മാ​യ​തോ​ടെ ചേ​ല​ക്കാ​ട് ഫ​യ​ർ ഫോ​ഴ്സി​ലും എ​ട​ച്ചേ​രി പൊ​ലീ​സി​ലും വി​വ​രം അ​റി​യി​ച്ചു. പേ​രാ​മ്പ്ര, ചേ​ല​ക്കാ​ട് നി​ന്നെ​ത്തി​യ സ്കൂ​ബ ടീം ​മൂ​ന്ന് മ​ണി​ക്കൂ​റി​ലേ​റെ പ​രി​ശ്ര​മി​ച്ചാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നാ​യി വ​ട​ക​ര ഗ​വ​ൺ​മെ​ന്റ് ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഖ​ന​നം ന​ട​ത്തി ഉ​പേ​ക്ഷി​ച്ച ക്വാ​റി​യി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്തം ഉ​ണ്ടാ​യ​ത്. സ​ഹോ​ദ​രി: ആ​ഷ്മി​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drown
News Summary - The student who came to the rescue of his friend drowned in a rock pool
Next Story